മലപ്പുറം: റോട്ടറി ഇൻ്റർനാഷ്ണൽ സമൂഹത്തിൻ്റെ ഉന്നമനത്തിനായ് ശക്തമായി ഇടപ്പെടുന്നവർക്കായി ഏർപ്പെടുത്തിയ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഡോ രോഹിത് ശശിധരന്. റോട്ടറി ക്ലബ് എടപ്പാൾ അംഗവും എടപ്പാൾ ഹോസ്പിറ്റൽസിലെ ന്യൂറോളജിസ്റ്റുo,സ്ട്രോക്ക് സ്പെഷലിസ്റ്റുമാണ് ഡോക്ടർ രോഹിത് ശശിധരൻ.
റോട്ടറി ക്ലബ് എടപ്പാളുമായി ചേർന്ന് നിരവധി സ്ട്രോക് ബോധവൽക്കരണ ക്യാമ്പുകളും,സാധാരണക്കാർക്ക് സൗജന്യമായി ചികിത്സാ സൗകര്യങ്ങളുമൊരുക്കി ആതുര ശുശ്രൂഷരംഗത്ത് കർമ്മനിരതനാണ് ഡോക്ടർ രോഹിത് ശശിധരൻ
റോട്ടറി ക്ലബ് ഗവർണർ വിസിറ്റ് വേദിയിൽ വെച്ച് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ അവാർഡ് സമ്മാനിക്കും.






