കോഴിക്കോട് : കോഴിക്കോട് കല്ലായി അമ്പലപ്പുറം ദേശത്തിന്റെ കർപ്പൂരാഴി മഹോത്സവം നവംബർ 30 ഞായറാഴ്ച്ച അതിവിപുലമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച്ച വൈകീട്ട് ദീപാരാധനക്ക് ശേഷം പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും കർപ്പൂരാഴി ആഘോഷ വരവ് വാദ്യമേളം, താലപ്പൊലി എന്നിവയോട് കൂടി പുറപ്പെട്ട് പടിഞ്ഞാറെ നടവഴി തിരിച്ചെത്തും. തുടർന്ന് ഭക്ത ജനങ്ങൾക്കായി ഭിക്ഷയുണ്ടാകുമെന്നും കർപ്പൂരാഴി ആഘോഷ കമ്മറ്റി അറിയിച്ചു.




