മലപ്പുറം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉണ്ടായ തർക്കത്തിൽ ഡിവൈഎഫ്ഐ – ലീഗ് സംഘർഷം. ചേലേമ്പ്ര 20ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുസലാമിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി 11:30ഓടെയാണ് സംഭവം. തലക്ക് പരിക്കേറ്റ അബ്ദുസ്സലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകരായ എംപി സജിത്ത്, അനൂപ് എന്നിവരാണ് പിടിയിലായത്. ആറുപേര് വീട്ടിൽ കയറിച്ചെന്നാണ് പരാതി. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടും എന്ന് തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.




