കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിലെ എസി സിസ്റ്റത്തിന്റെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിലാണ് തീ പടർന്നത്. രോഗികൾ ഇല്ലാത്ത വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടർന്ന്കൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തുനിന്ന് രോഗികളെ ഉൾപ്പെടെ മാറ്റി വരികയാണ്. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.










