കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട സിപിഎമ്മിന്റെ എല്ലാ കുത്സിത ശ്രമങ്ങളെയും ഐക്യജനാധിപത്യ മുന്നണി കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള. പയ്യോളി മുനിസിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ മഠത്തില്‍ നാണു, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ മഠത്തില്‍ അബ്ദുറഹിമാന്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ മേലടി, അനില്‍കുമാര്‍, കാര്യാട്ട് ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് കണ്‍വീനര്‍ ഷഫീഖ് വടക്കയില്‍ സ്വാഗതവും ട്രഷറര്‍ പി.എം.ഹരിദാസന്‍ നന്ദിയും പറഞ്ഞു.






