Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിനിമകൾ സമൂഹത്തിന്റെ ചരിത്ര–സംസ്കാര ആർകൈവുകൾ; വി മോഹനകൃഷ്ണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം സാഹിത്യവേദി സംഘടിപ്പിച്ച ചലച്ചിത്രോത്സവം ‘ചിത്രമേള 2025’ പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡോ. വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമകൾ സമൂഹത്തിന്റെ ചരിത്ര–സംസ്കാര ആർകൈവുകളാണെന്നും കുട്ടികളിൽ ക്ലാസിക് സിനിമകളുടെ ആസ്വാദനശീല വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിടിഎ പ്രസിഡണ്ട് കെ. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. ഫെമിനിച്ചി ഫാത്തിമ സിനിമയിലെ അഭിനയത്തിന് വിജി വിശ്വനാഥന് അനുമോദനമർപ്പിച്ചു. എസ്.എം.സി ചെയർമാൻ കെ. പ്രദീപ് കുമാർ, പിജി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇറാനിയൻ ചിത്രം കളർ ഓഫ് പാരഡൈസ്, ഹിന്ദി ലാപതാ ലേഡീസ്, മലയാളം കുമ്മാട്ടി തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ വി. ഹരി, ഷാജി ജോൺ, ടി.എസ്. രൂപേഷ്, ടി.കെ. മാധவி, എം.എസ്. പാർവതി, ടി.കെ. കാർത്തിക, എ.എസ്. ശ്രീനന്ദ എന്നിവർ പങ്കെടുത്തു.
ചലച്ചിത്ര ശില്പികളും ക്ലാസിക് സിനിമകളും ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer