പാലക്കാട്: തരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഷിബിന്റെ പോസ്റ്റർ അജ്ഞാതർ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുടനീളം തനിക്കെതിരെ രഹസ്യമായും മാനസികമായി തളർത്താനുമായി ശ്രമങ്ങൾ നടന്നതായി ഷിബൻ ആരോപിച്ചു. തന്റെ സ്ഥാപനത്തെ പൂട്ടിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ ശരിയായതിനാൽ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പരസ്യമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിലൂടെ വീണ്ടും പ്രകോപനത്തിന് ശ്രമിക്കുന്നുവെന്നും ഷിബിൻ വ്യക്തമാക്കി. “എന്തിനെയാണ് അവർ ഭയപ്പെടുന്നത്? എന്നെയാണോ, ബിജെപിയുടെ മുന്നേറ്റത്തെയാണോ? ഞാൻ ജനങ്ങളുമായി ക്ഷേമപദ്ധതികൾ മുഖേന നടത്തുന്ന സമ്പർക്കം എത്ര തടസ്സപ്പെടുത്തിയാലും തുടരുന്നതാണ്,” എന്നും അദ്ദേഹം പറഞ്ഞു.
വാർഡിലെ ജനങ്ങൾ ഇത്തരം ഇരുട്ടിന്റെയും നീചതയുടെയും പ്രവർത്തികൾക്ക് വോട്ടിലൂടെ മറുപടി നൽകിയേക്കുമെന്ന് ഷിബിൻ കൂട്ടിച്ചേർത്തു.










