മലപ്പുറം: കൊണ്ടോട്ടിയിൽ 153 ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് കൊമ്മേരി ആനന്ദം ബസാർ സുബിൻ (39) നെ ആണ് കൊണ്ടോട്ടി പോലീസും ഡാൻസാഫും കോഴിക്കോട് വച്ച് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 6ന് ഐക്കര പടി കണ്ണം വെട്ടി കാവിൽ വച്ച് വൻ രാസ ലഹരി വേട്ട, കാപ്പാ പ്രതി ഉൾപ്പെടെ നാലുപേരെ പോലീസ് അതിസാഹസികമായി പിടികൂടിയിരുന്നു.
അരൂർ സ്വദേശി സ്വദേശി എട്ടൊന്നിൽ ഷഫീഖ് 35 വാഴക്കാട് സ്വദേശി കമ്പ്രതിക്കുഴി തടിയൻ നൗഷാദ് എന്ന നൗഷാദ് 40 കൊട്ടപ്പുറം സ്വദേശി കുന്നംതൊടി കുട്ടാപ്പി എന്ന ഷാക്കിർ 32, ഐക്കരപ്പടി ഇല്ലത്തുപടി ബാർലിമ്മൽ പറമ്പ് റഷാദ് മുഹമ്മദ് 20 എന്നിവരെയാണ് പോലീസ് അതിസാഹാസികമായിപിടികൂടിയത്. പിടികൂടുവാനുള്ള ശ്രമത്തിനിടയിൽ സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന മൂന്നു പേർ രക്ഷപ്പെട്ടു ഇതിൽ ഉൾപ്പെട്ട കോഴിക്കോട് കൊമ്മേരി ആനന്ദം ബസാർ സുബിൻ 39 നെയാണ് ഇപ്പോൾ പിടികൂടിയത്. ഇനി രണ്ട് പേർ കൂടി പിടിയിലാവാനുണ്ട് ഇവരെ തിരിച്ചറിഞ്ഞതായും കൊണ്ടോട്ടി എസ്.എച്ച്. ഒ പി.എൻ ഷമീർ.










