മലപ്പുറം: വീട്ടമ്മമാർക്കുള്ള പെൻഷൻ ഉടൻ നടപ്പിലാക്കും എന്നും അതിനുള്ള ഡാറ്റ ശേഖരണം ആരംഭിക്കുമെന്നും സിപിഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ. ചങ്ങരംകുളത്ത് വെച്ച് നടന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം പറഞ്ഞത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പോയ മുസ്ലിം ലീഗും യൂത്ത് ലീഗും ഇവിടുള്ള വീട്ടമ്മമാരോടും സാധാരണക്കാരോടും മറുപടി പറയേണ്ടി വരുമെന്നും ചങ്ങരംകുളത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.






