Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിലമ്പൂർ വനമേഖലകളിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ആൾ ഇന്ത്യ ടൈഗർ സെൻസസിന്റെ ഭാഗമായി നിലമ്പൂർ വനമേഖലകളിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പരിശീലനം ലഭിച്ച വനപാലകർ സെൻസസ് ആരംഭിച്ചത്.

ഓരോ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും വിവിധ ബ്ലോക്കുകളായി തരംതിരിച്ചാണ് കണക്കെടുപ്പ്. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ ആറ് ബ്ലോക്കുകളായി തരം തിരിച്ചാണ് ഓരോ ബ്ലോക്കുകളിലും ഉൾപ്പെടുന്ന മേഖലകളിൽ വനപാലകർ നേരിട്ട് പരിശോധിച്ചായിരിക്കും കണക്കെടുക്കുക.

എട്ട് ദിവസം കൊണ്ട് പൂർത്തീകരിക്കണം. ആദ്യദിവസം അഞ്ചു കിലോമീറ്റർ ഉൾ വനത്തിൽ ചെന്ന് മൃഗങ്ങളുടെ കാൽപ്പാടുകൾ,കഷ്ടം തുടങ്ങിയവ മൊബൈൽ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തും. ഇതിനായി നിയോഗിക്കപ്പെട്ടവർ അതത് ബ്ലോക്ക് ദിവസം തലങ്ങും വിലങ്ങും നടന്നാണ് സെൻസസ് പൂർത്തിയാക്കേണ്ടത്.


2022 ലാണ് അവസാനമായി കടുവകളുടെ കണക്കെടുപ്പ് നടന്നത്. അന്ന് ഇന്ത്യയിലാകമാനം 3662 കടുവകൾ ഉണ്ടായിരുന്നത്. കേരളത്തിൽ 213 കടുവകളാണ് 2022ലെ കണക്കെടുപ്പിൽ കണ്ടെത്തിയത്. എണ്ണത്തിൽ വർദ്ധനവ് കുറവ് ഉണ്ടായിട്ടുണ്ടോ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് അറിയാനാണ് കണക്കെടുപ്പ്.

Recent News

Advertisement
WhiteswanTV Footer