കോഴിക്കോട് : കോഴിക്കോട് മീഞ്ചന്ത പ്രസിദ്ധമായ തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി അതിവിപുലമായി ആഘോഷിച്ചു.
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് വിപുലമായ ചടങ്ങുകളും പ്രത്യേക പൂജകളും ഉണ്ടായിരുന്നു. പുലർച്ചെ ഗണപതി ഹോമത്തോട് കൂടി തുടങ്ങിയ ചടങ്ങുകൾ രാത്രി വരെ നീണ്ടു. ഗജവീരന്റെ ശിരസ്സിൽ ഭഗവാന്റെ തിടമ്പേറ്റിയുള്ള പുറത്തേക്കെഴുന്നള്ളത്ത് കണ്ണിന് കുളിരേകി. ഈ ചടങ്ങുകൾക്ക് അനേകം ഭക്തർ സാക്ഷിയായി. കൂടാതെ ചാക്യാർകൂത്ത്, ചെണ്ടമേളം, ഭജന, ദീപാരധന, പ്രസാദ വിതരണവും നടന്നു.






