തൃശ്ശൂർ : തൃശ്ശൂർ: അവിണിശ്ശേരി ചെറുവത്തേരി പ്രദേശത്ത് ഇന്ന് രാവിലെ വീട്ടമ്മ കിണറ്റിൽ വീണു. വെളുത്തേടത്ത് ഹൗസിലെ സരസ്വതിയാണ് കിണറ്റിൽ വീണത്.
സംഭവം കണ്ടതോടെ വീട്ടമ്മയുടെ ബന്ധുവായ സന്ദീപ് ഉടൻ തന്നെ കിണറ്റിൽ ഇറങ്ങി അവരെ വെള്ളത്തിൽ മുങ്ങാതെ പിടിച്ചുനിർത്തുകയായിരുന്നു.വിവരം ലഭിച്ചതിനെ തുടർന്ന് തൃശ്ശൂർ അഗ്നിരക്ഷാസേന ഉടൻ സംഭവസ്ഥലത്തെത്തി.
റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സരസ്വതിയെയും സന്ദീപിനെയും സുരക്ഷിതമായി കിണറ്റിൽ നിന്ന് പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം സേനയുടെ ആംബുലൻസിൽ സരസ്വതിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥരായ എം. കൃഷ്ണപ്രസാദ്, വി. ഗുരുവായൂരപ്പൻ, എം. സഭാപതി, രഞ്ജിത്ത് പാപ്പച്ചൻ, സി. എസ്. കൃഷ്ണപ്രസാദ്, കെ. പ്രകാശൻ, വി. വി. ജിമോദ്, ബി. രഞ്ജിത്ത് എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.




