Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരി കച്ചവടം; മുഖ്യകണ്ണിയായ യുവാവ് കോഴിക്കോട്ട് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്കൂട്ടറിൽ സഞ്ചരിച്ച് മാരക ലഹരിവസ്തുക്കൾ വിൽപന നടത്തിവന്ന യുവാവ് രാമനാട്ടുകരയിൽ പോലീസിന്റെ പിടിയിലായി. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ കണ്ണൂർ നാറാത്ത് തടത്തിൽ ഹൗസിൽ ടി. മുഹമ്മദ് നൗഫൽ (39) ആണ് അറസ്റ്റിലായത്.​രാമനാട്ടുകര വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് 20.48 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാമനാട്ടുകരയും സമീപ പ്രദേശങ്ങളും മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൗഫൽ. നേരത്തെ ലഹരിമരുന്ന് കേസിൽ പിടിയിലായവരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതിനെ തുടർന്ന് സിറ്റി ഡാൻസ് ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.​നൗഫലിനെതിരെ ഫറോക്ക് സ്റ്റേഷനിൽ മോഷണക്കേസും കൊണ്ടോട്ടി സ്റ്റേഷനിൽ മയക്കുമരുന്ന് കേസും നിലവിലുണ്ട്.

കോഴിക്കോട് സിറ്റി നർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANS-SAF) അന്വേഷണ സംഘവും ഫറോക്ക് എസ്.ഐ. എൻ.കെ. മിഥുനും ചേർന്നാണ് പ്രതിയെ പിടികൂടിയത്.​ഡാൻസാഫ് കോഡിന്റെ എസ്.ഐ. കെ. അബ്ദുൽ റഹ്മാൻ, എ.എസ്.ഐ. അനീഷ് മൂസ്സൻ വീട്, പി.കെ. സരുൺകുമാർ, എം. ഷിനോജ്, ടി.കെ. തൗഫീഖ്, പി. അഭിജിത്ത്, ഇ.വി. അതുൽ, ഫറോക്ക് സ്റ്റേഷനിലെ എസ്.സി.പി.ഒ.മാരായ മുഹമ്മദ് അഷ്റഫ്, ശന്തനു, സുകേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Recent News

Advertisement
WhiteswanTV Footer