മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറത്തിയാർ പൊയിൽ സ്വദേശി താവളത്തിൽ മുഹമ്മദ് ഷാഹുൽ, വ. 28, പുളിക്കലോടി സ്വദേശികളായ വാഴക്കുണ്ടൻ സുബൈർ ബാബു, വ.37, കരിമ്പിൽ മുഹമ്മദ് നിയാസ്, വ.23 എന്നിവരെയാണ് നിലമ്പൂർ Cl ബിനു. ബി.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 1 ന് കോടതി പടിയിൽ വെച്ചാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.
വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന പ്രതികൾ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് പരാതിക്കാരനും സുഹൃത്തും ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇതിനെ ചൊല്ലി വാക്ക് തർക്കമുണ്ടാവുകയും മടങ്ങി പോയ പ്രതികൾ സമീപത്തെ പമ്പിൽ നിന്നും പെട്രോൾ വാങ്ങി പുലർച്ചെ 1.30 യോടെ മടങ്ങിവന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാർ പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്നു വന്ന വീട്ടുകാർ പെട്ടെന്ന് വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ വൻ നാശ നഷ്ടം ഒഴിവായി.
തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി സാജു. കെ.അബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതികൾ. മുഖ്യപ്രതി ഷാഹുലിനെതിരെ മുമ്പും അടിപിടി കേസ്സുകൾ നിലവിലുണ്ട്
SI പി.ടി.സൈഫുള്ള, ഉജേഷ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സജീഷ്.കെ, കൃഷ്ണദാസ്, സാബിർ അലി, സജേഷ്.സി.കെ, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.






