കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 32-ാം വാർഡിൽ കഴിഞ്ഞ പത്ത് വർഷമായി ബി.ജെ.പി. അംഗം ഭരിച്ചിട്ടും അടിസ്ഥാന വികസനങ്ങളോ ശ്രദ്ധയോ ലഭിക്കാതെ വാർഡ് പൂർണ്ണമായും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ശക്തമായി രംഗത്ത്.
വാർഡിലെ പല റോഡുകളും ഇപ്പോഴും ശോചനീയാവസ്ഥയിലാണ്; മെയിൻ റോഡുകളിലേക്കുള്ള ഗ്രാമീണ പാതകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴക്കാലമാകുമ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും, റോഡുകളുടെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് വന്യജീവിശല്യം വർധിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെല്ലാമുപരി, പല പ്രധാന വഴികളിലും തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുളടഞ്ഞ അവസ്ഥയിലാണ്. വികസനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ് വാർഡെന്നും, 10 വർഷമായിട്ടും ഒരു മാറ്റവും കൊണ്ടുവരാൻ നിലവിലെ കൗൺസിലർക്ക് സാധിച്ചില്ലെന്നും നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ, വാർഡിൽ വികസനത്തിന് ഒരു പുതിയ തുടക്കം കുറിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി വിഷ്ണു ചെമ്മുണ്ടവള്ളി രംഗത്തെത്തി. ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കേരളയുടെ ബ്ലോക്ക് ജനറൽ സെക്രട്ടറി, കേരള പ്രദേശ് പ്രവാസി ഗാന്ധി ദർശൻ വേദി – കെ.പി.ജി.ഡി. ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് അനുഭവസമ്പന്നനാണ് അദ്ദേഹം.
വികസന മുരടിപ്പിന് ഒരു മാറ്റം കൊണ്ടുവരാനും വാർഡിനെ പുതിയ പാതയിലേക്ക് നയിക്കാനുമായി ജനങ്ങൾ തങ്ങളുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപ്പെടുത്തി അദ്ദേഹത്തെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് യു.ഡി.എഫ്. അഭ്യർത്ഥിക്കുന്നു. “മാറ്റത്തിന് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട്” എന്ന മുദ്രാവാക്യം ഉയർത്തി വിഷ്ണു ചെമ്മുണ്ടവള്ളിക്ക് വോട്ട് ചെയ്ത്, ജനങ്ങളുടെ ശബ്ദമായി മുനിസിപ്പൽ കൗൺസിലിൽ എത്താൻ അവസരം നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രചാരണ പരിപാടികൾ മുന്നോട്ട് പോകുന്നത്.




