തൃശ്ശൂർ: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടും കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് പിടിക്കുന്നതായി പരാതി. നഗരസഭയുടെ ആര്യങ്കാല പത്താം വാര്‍ഡില്‍ മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പരാതി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ലിബി ഷാജിയാണ് താനാണ് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നത്.
കോണ്ഗ്രിസില് നിന്ന് പുറത്താക്കിയ ഇപ്പോഴത്തെ കൗണ്‍സിലര്‍ കൂടിയായ ലിബി ഷാജിക്ക് കോണ്‍ഗ്രസിലെ തന്നെ പ്രുമഖ നേതാക്കളുടെ പിന്തുണയുളളതായും ലീഗ് നേതാക്കള്‍ ആരോപിച്ചു ചാലക്കുടിയിലെ ചില കോണ്‍ഗ്രസ ്നേതാക്കളുടെ സമ്മതത്തോടെയാണ് ലീഗിന് തന്ന സീറ്റില്‍ കോണ്ഗ്രിസില് നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയ സ്ഥാനാര്‍ത്ഥി ഇപ്പോഴും വോട്ട് പിടിച്ചിട്ടും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ മണ്ഡലം നേതാക്കള്‍ തയ്യാറാവുന്നില്ല.
മുസ്ലീം ലീഗിനെതിരെ വളരെ മോശമായി വീട്ടുകളില്‍ ചെന്ന് പറയന്നതായും വര്‍ഗ്ഗീയത പറഞ്ഞും ഇവര്‍ വോട്ട് പിടിക്കുന്നതായു നേതാക്കള്‍ ആരോപിച്ചു.വാര്‍ത്ത സമ്മേളനത്തില്‍ ലീഗ് ജില്ല സെക്രട്ടറി ഐ.ഐ.അബ്ദുള്‍ മജീദ്,മണ്ഡലം പ്രസിഡന്ര് മീരാസ വെട്ടുക്കല്‍,വി,എസ്.ഇസ്മെയില്‍ ഹാജി,സലിം നാലകത്ത്,എം.എ,അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






