Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി താനൂർ മുനിസിപ്പാലിറ്റി പ്രകടനപത്രിക പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഈ വരുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ താനൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അധികാരത്തിൽ വന്നാൽ സേവനം വീട്ടുപടിക്കൽ, താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും, എന്താവശ്യത്തിനും മുനിസിപ്പാലിറ്റിയിലേക്ക് ഫോൺ ചെയ്താൽ മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച് കാര്യം നടപ്പിലാക്കി തരും. ആയിരം ചതുരശ്ര അടി വരെയുള്ള വീടുകൾ നികുതിരഹിതമാക്കും,അംഗപരിമിതർക്കും ബി.പി.എൽകാർക്കും സൗജന്യ വൈദ്യുതി നൽകും. മുനിസിപ്പാലിറ്റിയിൽ ആവശ്യത്തിന് ഫുട്ബോൾ ഗ്രൗണ്ടും ആരോഗ്യ പരിപാലനത്തിന് ജിമ്മുകളും സ്ഥാപിക്കും, എല്ലാ സ്റ്റോപ്പുകളിലും ബസ് വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിക്കും, ഈ വെയിറ്റിംഗ് ഷെഡുകൾക്ക് കൂടെ ശൗചാലയങ്ങളും നിർമ്മിക്കും.

താനൂരിനെ കേന്ദ്രസഹായത്താൽ സ്മാർട്ട് സിറ്റിയാക്കി മാറ്റും, എല്ലാ ഡിവിഷനുകളിലും തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്ത് തൊഴിൽ രഹിതർ ഇല്ലാത്ത മുനിസിപ്പാലിറ്റിയാക്കി മാറ്റും, മത്സ്യസമ്പദ് യോജന പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് മത്സ്യങ്ങളുടെ സംഭരണ വിപണനകേന്ദ്രം സ്ഥാപിക്കുകയും ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കുകയും ചെയ്യും, മുനിസിപ്പാലിറ്റിയിലെ എല്ലാ അംഗൻവാടികളും ഹൈടെക് ആക്കിമാറ്റും, കഴിയുന്നത്ര ഇടങ്ങളിൽ എൻ.എച്ച് .എം ഹോസ്പിറ്റലുകൾ സ്ഥാപിക്കും,ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമാക്കും,നടക്കാവ് ചിറക്കൽ റെയിൽവേ അണ്ടർ പാസേജ് നിർമ്മിക്കും.

ഭക്തർക്ക്ബലിതർപ്പണത്തിനുള്ള സൗകര്യവും ഉണ്ടാക്കും,വാർത്താ സമ്മേളനത്തിൽ ബി.ജെ.പിയുടെ മുതിർന്ന നേതാവ് കെ.ജനചന്ദ്രൻ മാസ്റ്റർ, വികസിത താനൂർ കോഡിനേറ്റർ രാജീവ് മാസ്റ്റർ, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് പ്രവീൺ കുമാർ, മണ്ഡലം ജനറൽ സെക്രട്ടരി സുനിൽ എന്നിവർ പങ്കെടുത്തു,

Recent News

Advertisement
WhiteswanTV Footer