Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി കോർപ്പറേഷൻ വികസന പത്രിക പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് കഴിഞ്ഞ ദിവസം ബി.ജെ.പി സിറ്റി ജില്ല സംഘടിപ്പിച്ച ‘വികസിത് കോഴിക്കോട് ‘സുഹൃദ് സംഗമത്തിൽ’ വെച്ചാണ് കോർപ്പറേഷൻ വികസന പത്രിക ബി.ജെ.പി പുറത്തിറക്കിയത്.

കോഴിക്കോട് ശ്രീനിരായണ സെന്റിനറി ഹാളിൽ വെച്ചായിരുന്നു പരിപാടി. പരിപാടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു അധ്യക്ഷനായി. കൂടാതെ മറ്റ് ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ :

1. റെയിൽവെ സ്റ്റേഷൻ മുതൽ ദേശിയപാത വരെ ആകാശപാത.
2. അന്താരാഷ്ട്ര നിലവാരത്തിൽ മത്സ്യ – മാംസ മാർക്കറ്റ്.
3. കോംട്രസ്റ്റ് നെയ്ത്തു കമ്പനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കും.
4. ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ പുനരുജ്ജീവനം.
5. മലിന ജല സംസ്ക്കരണ പ്ലാന്റ് യാഥാർത്ഥ്യമാക്കും.
6. കോഴിക്കോട് മെട്രോ.
7. ഇ.എം.സ് സ്റ്റേഡിയം നവീകരണം.
8. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം. റോബോട്ടിക് സർജറി ആരംഭിക്കും.
9. റെയിൽവെ – കെ.എസ്.ആർ.ടി.സി – പുതിയ സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിക്കുന്ന സ്കൈ വാക്ക് നിർമ്മിക്കും.
10. കനോലി കനാൽ, കല്ലായിപ്പുഴ സംരക്ഷണം.
11. സൗജന്യ കോ വർക്കിങ് ഇടം.
12. പ്രതിവർഷം വരവ് ചിലവ് കണക്കുകൾ ജനങ്ങളെ അറിയിക്കും. കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രോഗ്രസ്സ് കാർഡ് സംവിധാനം.

Recent News

Advertisement
WhiteswanTV Footer