തൃശ്ശൂർ: തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുത്ത് ഉറപ്പാക്കുന്നതിനായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും മറ്റുള്ളവരും അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവരും പാലിക്കേണ്ടതാണ്.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ വഴിയോ മറ്റോ തെറ്റായ വിവരങ്ങൾ, വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ എന്നിവ പ്രചരിപ്പിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. സാമൂഹിക മാധ്യമങ്ങൾ 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. • തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യനിരോധന ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ മദ്യവിൽപ്പനയോ ഉപയോഗമോ പാടില്ല.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനകൾ പോലീസ് നടത്തി വരുന്നുണ്ട്. • മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ പോളിംഗ് സ്റ്റേഷന് 100 മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തിൽ പോളിംഗ് സ്റ്റേഷന് 200 മീറ്ററിനുള്ളിലും വോട്ട് അഭ്യർത്ഥിക്കുന്നതും അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനങ്ങളോ അനിഷ്ട സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തൃശ്ശൂർ റൂറൽ ഇലക്ഷൻ കൺട്രോൾ റൂമിന്റെ 9497941898 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കേണ്ടതാണ്.




