കോഴിക്കോട്: തദ്ദേശ പൊതു തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
470 ഗ്രാമപഞ്ചായത്ത്,77 ബ്ലോക്ക് പഞ്ചായത്ത്,7 ജില്ലാ പഞ്ചായത്ത്,47 മുൻസിപ്പാലിറ്റി,3 കോർപ്പറേഷൻ,12391 വാർഡുകള്‍,9015 ഗ്രാമപഞ്ചായത്തുകള്‍,1177 ബ്ലോക്ക് പഞ്ചായത്തുകള്‍,182 ജില്ലാ പഞ്ചായത്ത് വാർഡ്,1829 മുൻസിപ്പാലിറ്റി വാർഡ്,188 കോർപ്പറേഷൻ വാർഡ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർപട്ടികയില്‍ ആകെ 15337176 വോട്ടർമാരാണ് ഉള്ളത്. ഇതില്‍ 8090746 സ്ത്രീകളും 7246269 പുരുഷന്മാരും 161 ട്രാൻസ്ജെൻഡർമാരുമാണ് പട്ടികയില്‍ ഉള്ളത്.3293 പ്രവാസി വോട്ടർമാരും ഉണ്ട്.
38994 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.ഇതില്‍ 20020 സ്ത്രീകളും 18974 പുരുഷന്മാരും ആണ് മത്സരിക്കുന്നത്.ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28274,ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 3742,ജില്ലാ പഞ്ചായത്തുകളിലേക്ക് 681,മുൻസിപ്പാലിറ്റികളിലേക്ക് 5546,കോർപ്പറേഷനുകളിലേക്ക് 751 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് ഈ ജില്ലകളില്‍ പൊതു അവധി നല്‍കിയിട്ടുണ്ട്.




