തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരര വൈദ്യുതിചാലിനരികിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശരീരസ്ഥികൂടത്തിന് സമീപത്ത് തലയോട്ടി, വസ്ത്രം, മുടി എന്നിവയും കണ്ടെടുത്തു. കുറഞ്ഞത് പത്ത് ദിവസത്തിനടുത്ത് പഴക്കം വരുന്ന അവശിഷ്ടങ്ങലാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
പത്ത് ദിവസമായി കാണാതായ 75 കാരനായ ദേവദാസനെക്കുറിച്ചുള്ള പരാതിയും നിലവിലുണ്ട്. സ്ഥലത്ത് കണ്ടെത്തിയ കണ്ണാടിയും ചെരുപ്പും ദേവദാസന്റേതാണെന്ന് മരുമകൻ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയ ശേഷം അവശിഷ്ടങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കും. കടയ്ക്കാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.









