കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര അയ്യപ്പഭക്ത സമിതിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 13 ശനിയാഴ്ച്ച നടക്കും.
പന്നിയങ്കര അയ്യപ്പഭക്ത സമിതിയുടെ 49-ാമത് അയ്യപ്പൻ വിളക്കാണ് ശനിയാഴ്ച്ച നടക്കുന്നത്. പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾ കല്ലായി ഗവ: ഗണപത് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വെച്ചാണ് നടക്കുക. ഗണപതി ഹോമത്തിന് ശേഷം ഭക്തിഗാനാലാപനം തുടർന്ന് ഉച്ചയ്ക്ക് അന്നദാനം അതിന് ശേഷം താലപ്പൊലി, പാലക്കൊമ്പ് എഴുന്നള്ളത്ത് അതിന് ശേഷം ഭജന തുടർന്ന് അന്നദാനവും ഉണ്ടാകും. രാത്രി വെടിക്കെട്ട് അതിന് ശേഷം അയ്യപ്പൻ പാട്ടും പുലരും വരെ മറ്റ് ചടങ്ങുകളും ഉണ്ടാകും.




