തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി മോനിഷ രജീഷ് വിജയം നേടി. സിപിഐ സ്ഥാനാർത്ഥി ജിജിയെ 44 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോനിഷ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ബിജെപി ഈ വാർഡിൽ രണ്ടാംസ്ഥാനത്ത് തുടരുകയായിരുന്നുവെങ്കിലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.
ദീർഘകാലത്തെ കാത്തിരിപ്പിനാണ് ഇത്തവണത്തെ വിജയം വിരാമം കുറിച്ചത്.അതേസമയം, പതിനൊന്നാം വാർഡിലും സിപിഐക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായി. രണ്ടു വാർഡുകളിലുണ്ടായ പരാജയം സിപിഐയുടെ ശക്തി ക്ഷയിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.




