കോഴിക്കോട് : ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് ജയം. ആകെയുള്ള 28 ഡിവിഷനിൽ പതിനഞ്ചിടങ്ങളിൽ യുഡിഎ-ഫും 13 ഇടങ്ങളിൽ എൽഡിഎഫും വിജയിച്ചു. ചോറോട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിക്ക് തുണയായത് അപരൻ പിടിച്ച വോട്ടുകളാണ്. 319 വോട്ടുകൾക്ക് യുഡിഎഫ് ജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എൻ ബാലകൃഷ്‌ണൻ മാസ്‌റ്ററുടെ അപരൻ പിടിച്ചത് 771 വോട്ടുകളാണ്.
എടച്ചേരി, കായക്കൊടി, മൊകേരി, പേരാമ്പ്ര, പനങ്ങാട്, പന്തീരാങ്കാവ്, കടലുണ്ടി, കക്കോടി, ബാലുശേരി, കാക്കൂർ, അത്തോളി, മണിയൂർ, ചാത്തമംഗലം എന്നീ ഡിവിഷനുകളാണ് എൽഡിഎഫ് വിജയിച്ചത്. ചോറോട്, പയ്യോളി അങ്ങാടി, അരിക്കുളം, നരിക്കുനി, ചേളന്നൂർ, കുന്നമംഗലം, ഓമശേരി, കാരശേരി, കോടഞ്ചേരി, താമരശേരി, പുതുപ്പാടി, ഉള്ളിയേരി, മേപ്പയൂർ, നാദാപുരം, അഴിയൂർ എന്നീ ഡിവിഷനുകളിലാണ് യുഡിഎഫ് ജയിച്ചത്.
യുഡിഎഫിന് 670618 വോട്ടുകൾ ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28 ഡിവിഷനിൽ യുഡിഎഫിനാകെ ജില്ലയിൽ 670618 വോട്ടുകൾ. എൽഡിഎഫിന് ലഭിച്ചത് 607936 വോട്ടുകളാണ്. യുഡിഎഫിന് 62,682 വോട്ടുകൾ കൂടുതൽ ലഭിച്ചു. ബിജെപിക്ക് ആകെ 175205 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ 174557 വോട്ടുകൾ ലഭിച്ചിരുന്നു. വർധിച്ചത് വെറും 1748 വോട്ടുകൾ. കഴിഞ്ഞ തവണ എൽഡിഎഫിന് 6,56,112 വോട്ടുകളും യുഡിഎഫിന് 6,14,154 വോട്ടുകളും ലഭിച്ചു.




