Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; മെസ്സിയുടെ ഡൽഹി സന്ദർശനം വൈകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അര്‍ജന്‍റീന ഇതിഹാസ താരം ലിയോണൽ മെസിയുടെ ഡൽഹി സന്ദര്‍ശനം വൈകുന്നു. ഡൽഹിയിലെ മോശം കാലാവസ്ഥ കാരണം മെസിയെ എത്തിക്കേണ്ട വിമാനം ഇതുവരെ മുംബൈയിൽ നിന്ന് പുറപ്പെട്ടിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകള്‍.

മെസിയെ നേരിൽ കാണാനുള്ള ആവേശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ വലിയ തോതിൽ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്തുകൂടി തടിച്ചുകൂടിയിട്ടുണ്ട്. ആരാധകരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മുൻപ് ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഡൽഹി സ്റ്റേഡിയത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിലും മെസി പങ്കെടുക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix