Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മയും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ സ്വദേശി ലൈന മകൻ പ്രണവ് എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്.

ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ച് എത്തിയപ്പോളാണ് വിവരം പുറത്ത് അറിയുന്നത്. ഗേറ്റും വീടും അടച്ചിട്ട നിലയിലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു മകൻ എറണാകുളത്ത് പഠിക്കുകയാണ്. വിവരം അറിഞ്ഞു ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്തു നിന്നു നാട്ടിൽ എത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പാരിപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer