സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നന്മണ്ടയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം; കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള സ്ഫോടക ആക്രമണത്തിനെതിരെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നന്മണ്ടയിൽ കോൺഗ്രസ് നേതാവ് കരിപ്പാല ബാബുവിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നന്മണ്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഏകദേശം അൻപതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തി അക്രമം അഴിച്ചുവിട്ടുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

ജനങ്ങളുടെ അഭിപ്രായവും പ്രതിഷേധവും അംഗീകരിക്കുന്നതിന് പകരം അക്രമത്തിലൂടെ പ്രതികരിക്കുന്നത് ജനാധിപത്യത്തിന് നേരെയുള്ള ഗുരുതര വെല്ലുവിളിയാണെന്ന് നന്മണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിലയിരുത്തി. പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

നന്മണ്ടയിൽ സമാധാനം പുനസ്ഥാപിക്കാൻ പോലീസ് അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.