തിരുവനന്തപുരം: സെന്‍സര്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ കേരളം രാജ്യാന്തര ചലച്ചിത്രമേളയില്‍ 19 സിനിമകളുടെ പ്രദര്‍ശനത്തില്‍ അനിശ്ചിതത്വം.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്. ഇന്ന് ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ചലച്ചിത്ര മേളയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്.
ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
‘ബാറ്റില്‍ഷിപ്പ് പൊട്ടംപ്കിന്‍’ അടക്കമുള്ള സിനിമകളുടെ പ്രദര്‍ശനം പ്രതിസന്ധിയിലാണ്.
പലസ്തീന്‍ പാക്കേജിലെ 3 സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി കിട്ടിയിട്ടില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നല്‍കുന്ന സെന്‍സര്‍ എക്‌സംഷന്‍ അനിവാര്യമാണ്.
അനുമതി കിട്ടാത്തതിനാല്‍ വിഖ്യാത ചിത്രങ്ങളുടെ അടക്കം പ്രദര്‍ശനം മുടങ്ങുന്ന സാഹചര്യമാണ്.






