Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം.വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ച പഞ്ചായത്തുകളാണ് രണ്ട് പഞ്ചായത്തുകളും. പ്രസിഡന്റുമാര്‍ സംവരണമായത്തിനാല്‍ പ്രസിഡന്റുമാര്‍ക്ക് വേണ്ടി തര്‍ക്കമില്ലെങ്കിലും വൈസ് പ്രസിഡന്റുമാര്‍ക്കായി രണ്ട് പഞ്ചായത്തുകളിലും നിരവധി പേര്‍ രംഗത്തുണ്ട്. അനൗദ്യോഗികമായി നടക്കുന്ന ചര്‍ച്ചകളില്‍ തന്നെ തര്‍ക്കം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

കൊരട്ടി പഞ്ചായത്തില്‍ പ്രസിഡന്റ് വനിത സംവരണമാണ്.പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്‍ ആവും. വൈസ് പ്രസിഡന്റിനായി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഫിന്‍സോ തങ്കച്ചന്‍, ജോബീ മാനുവലും സജീവമായി രംഗത്തുണ്ട്.

കാടുകുറ്റി പഞ്ചായത്തില്‍ പ്രസിഡന്റ് പട്ടികജാതി സംവരണമായതിനാല്‍ പ്രസിഡന്റ് കെ.സി.മനോജ് ആയിരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് പ്രസിഡന്റായിരുന്ന ലീന ഡേവീസും, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന മോളി തോമാസുമാണ് ശക്തമായി രംഗത്തുള്ളത്. എന്നാല്‍ രണ്ട് പഞ്ചായത്തുകളിലും പുതുമുഖങ്ങളെ വൈസ് പ്രസിഡന്റുമാരക്കണമെന്നാവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നു.

കാടുകുറ്റി പഞ്ചായത്തില്‍ 18 സീറ്റില്‍ 16 സീറ്റ് നേടിയാണ് യുഡിഎഫ് പത്ത് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ച് പിടിച്ചിരിക്കുന്നത്.കൊരട്ടി പഞ്ചായത്തില്‍ 21 സീറ്റി്ല്‍ 13 സീറ്റ് നേടിയാണ് ഭരണം പത്ത് വര്‍ഷത്തിന് ശേഷം ഭരണം കിട്ടിയത്.

കൊരട്ടി പഞ്ചായത്തില്‍ പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്‍ രണ്ട് തവണ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റായിരുതിനാല്‍ ഭരണ പരിചയമുണ്ട്.കാടുകുറ്റി പഞ്ചായത്തിലെ കെ.സി.മനോജ് ആദ്യമയിയാണ് പ്രസിഡന്റ് ആവുന്നത്. ഇത്തവണ സംവരണമായതു കൊണ്ടാണ് മനോജിന് പ്രസിഡന്റാക്കുവാന്‍ ഭാഗ്യം ലഭിക്കുകയായിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷമാക്കും വൈസ് പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങള്‍ തീരുമാനിക്കുകയുള്ളൂ. രണ്ട് പഞ്ചായത്തുകളിലും ശക്തമായ റിബല്‍ ശല്യമെല്ലാം അതി ജീവിച്ചാണ് ഭരണം തിരിച്ച് പിടിച്ചിരിക്കുന്നത്.

വൈസ് പ്രസിഡന്റുമാരെ ചൊല്ലി അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കി നല്ല രീതിയില്‍ ഭരണം മുന്നോട്ട് കൊണ്ടു പോകണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടേയും ആഗ്രഹമെങ്കിലും രണ്ട് പഞ്ചായത്തുകളിലും തങ്ങള്‍ക്ക് പിന്തുണ ലഭി്ക്കാന്‍ അംഗങ്ങളെ തങ്ങളുടെ പക്ഷത്ത് ആക്കുവാൻ ശ്രമി്ക്കുകയാണ് വൈസ് പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നവര്‍.തര്‍ക്കം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുന്നതോടെ തീരുമാനം ജില്ല നേതൃത്വത്തിന് വിടുവാനാണ് സാധ്യത.

Recent News

Advertisement
WhiteswanTV Footer