തൃശ്ശൂർ: മണലൂര്‍ ഗോപിനാഥ് രചിച്ച ‘ഓട്ടം തുടങ്ങിയ കഥ’ എന്ന ആത്മകഥയുടെ കവര്‍ പ്രകാശനം നടന്നു. ഗുരുവായൂര്‍ കിഴക്കേനടയിലെ ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് കവര്‍ പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ പൈതൃകം കോഓര്‍ഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത്, ഇമ പബ്ലിക്കേഷന്‍ എഡിറ്റര്‍ രേഖ വെള്ളത്തൂവല്‍, അഖിലഭാരത ഗുരുവായൂരപ്പ ഭക്ത സമിതി കണ്‍വീനര്‍ സജീവന് നമ്പിയത്ത്, എഴുത്തുകാരന് മണലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.




