മലപ്പുറം: റവന്യൂ വകുപ്പിൽ ഇ-ഗവേണൻസ് നടപ്പിലായതോടെ സർക്കാർ ജോലികൾ ഓഫീസ് സമയത്തിന് പുറത്ത് ജീവനക്കാരുടെ വീടുകളിലേക്ക് മാറ്റപ്പെടുകയാണെന്നും ഫാർമേഴ്സ് രജിസ്ട്രി പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ കൊണ്ടുവരുന്നത് ജോലി സമയം വർധിപ്പിക്കുന്നതിനുള്ള വലിയ ഇടപെടലുകളാണെന്നും മാറിയ കാലത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാതെ കുറുക്ക് വഴിയിലൂടെ ജോലി സമയം വർധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, വിഎഫ്എ തസ്തിക അപ്ഗ്രേഡ് ചെയ്ത് ഫ്രണ്ട് ഓഫീസ് സംവിധാനം വില്ലേജുകളിൽ പ്രാവർത്തികമാക്കണമെന്നും, വില്ലേജ് ഓഫീസർ തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്നും നിലമ്പൂരിൽ നടന്ന കെആർഡിഎസ്എ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. പി. പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് അനിൽകുമാർ വി.ജി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറ് ജി. സുരേഷ് ബാബു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ശ്യാംജിത്ത് എ. എസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഓമനദാസ് എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ജെ ബെന്നിമോൻ, പി. ഷാനവാസ്, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. രാകേഷ് മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.സി. സുരേഷ് ബാബു, ജില്ല പ്രസിഡൻ്റ് എ.പി കുഞ്ഞാലിക്കുട്ടി, ജില്ലാ സെക്രട്ടറി എസ്. മോഹനൻ, കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജിസ്മാൻ പി വർഗീസ്, കവിതാസദൻ, ജോയിൻ്റ് കൗൺസിൽ ജില്ലാ ട്രഷറർ സുജിത് കുമാർ കെ, കെ.ആർ.ഡി.എസ്.എ ജോയിൻ്റ് സെക്രട്ടറിമാരായ അഷിത സി, രതീഷ് വി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ മുൻ എ.ഡി എൻ. എം. മെഹറലിക്ക് യാത്ര അയപ്പ് നൽകി. ജില്ലാ കമ്മിറ്റി അംഗം ബിജു ബി. സി. നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾ സുജിത്ത് കുമാർ കെ ജില്ലാ പ്രസിഡൻ്റ്, അനിൽകുമാർ വി. ജി ജില്ലാ സെക്രട്ടറി, ആൻ്റണി ജില്ലാ ട്രഷറർ.






