Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മല്ലപ്പള്ളിയെ വലച്ച് വീണ്ടും സെമിത്തേരിയിൽ ഗ്രാനൈറ്റ് മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ സെമിത്തേരികളിൽ ഗ്രാനൈറ്റ് സ്ലാബ് മോഷണം തുടരുന്നു. മാർത്തോമാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയ്ക്ക് മുകളിലുണ്ടായിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് ഏറ്റവും ഒടുവിൽ മോഷണം പോയത്.

തൈക്കൂട്ടത്തിൽ ടി.എം. തോമസിന്റെ കുടുംബ കല്ലറയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് സ്ലാബാണ് കാണാതായത്. സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

ഇതിന് മുൻപ് മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും സമാനമായ മോഷണം നടന്നിരുന്നു. താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് അവിടെ നിന്ന് മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്.

തുടർച്ചയായി സെമിത്തേരികളിൽ ഗ്രാനൈറ്റ് സ്ലാബുകൾ മോഷണം പോകുന്ന സാഹചര്യത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix