സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മലയാളത്തിന്റെ പ്രീയ ശ്രീനി ഇനി ഓര്‍മ്മ ; സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും.


ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിപ്പേരാണ് എത്തിച്ചേര്‍ന്നത്.

ദീര്‍ഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ശ്രീനിവാസന്‍.

ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടു.

തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ മരണം സ്ഥിരീകരിച്ചു.

ആശുപത്രിയില്‍ നിന്ന് കണ്ടനാട്ടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ അദ്ദേഹത്തെ അവസാനമായി ഒന്നുകാണാന്‍ എത്തിച്ചേര്‍ന്നത് നിരവധിപ്പേരാണ്. വൈകാരിക രംഗങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വീട് സാക്ഷിയായത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

യുപിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർ വെന്ത് മരിച്ചു

മീററ്റ്: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്.

Read More »

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »
Advertisement