Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹില്‍പാലസ് മ്യൂസിയം കാണാനെത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ച സംഭവം; അന്വേഷണം ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ഹില്‍പാലസ് മ്യൂസിയം കാണാന്‍ എത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ തൃക്കാക്കര എസിപിയാണ് പൊലീസുകാരനെതിരെ അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം സ്നേഹക്കൂട് സംഘടിപ്പിച്ച സഫലമീ യാത്രയുടെ ഭാഗമായി ഹില്‍പാലസ് കാണാനെത്തിയ വയോധികര്‍ക്കാണ് പൊലീസുകാരനില്‍ നിന്ന് ദുരനുഭവം അനുഭവപ്പെട്ടത്.

അധിക്ഷേപിക്കപ്പെട്ടതിന് പിന്നാലെ വയോധികര്‍ മ്യൂസിയം കാണാതെ നിരാശയോടെ മടങ്ങുകയായിരുന്നു.

സ്നേഹക്കൂട് സ്ഥാപനത്തിന്റെ ഉടമകള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്.

നടന്ന് കാണാന്‍ ഒരുപാട് ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള പകുതിയോളം പേര്‍ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവര്‍ക്കും,

വാഹന പാര്‍ക്കിങ്ങിനും ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനും തീരുമാനിച്ചത് പ്രകാരം കാണാന്‍ പോകുന്നവര്‍ക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം

അകത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടിയില്‍ ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാന്‍ സാധിക്കില്ലന്നും വാശി പിടിച്ചു.

വാഹനത്തിലുള്ളവരെല്ലാം അനാഥാലയത്തില്‍ വന്നവരാണെന്നും ആരുമില്ലാത്തവരാണെന്നും പറഞ്ഞപ്പോള്‍ ‘ഇതൊക്കെ കുറെ ഞാന്‍ കണ്ടിട്ടുണ്ട് എന്നതായിരുന്നു ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് പൊലീസ്ഉദ്യോഗസ്ഥന്‍ നല്‍കിയത്. ഒടുവില്‍ പാലസ് കാണാതെ തിരികെ മടങ്ങവെ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നും ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix