തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് മദ്യക്കുപ്പികൾ ഉപയോഗിച്ച് ക്രിസ്തുമസ് ട്രീ നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്ന് നഗരസഭയിലെ ബിജെപി അംഗം ശോഭാ ഹരിനാരായണൻ ആരോപിച്ചു.
നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, തീർത്ഥാടന നഗരിയായ ഗുരുവായൂരിൽ മദ്യക്കുപ്പികൾ കൊണ്ട് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചത് ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മഹത്തായ സന്ദേശങ്ങൾ പകരുന്ന ക്രിസ്തുമസ് ആഘോഷങ്ങളെ ഇത്തരം നടപടികളിലൂടെ അവഹേളിക്കുകയാണ് നഗരസഭ ചെയ്തിരിക്കുന്നതെന്നും ശോഭാ ഹരിനാരായണൻ വിമർശിച്ചു.










