Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതിരപ്പിള്ളിയിൽ റിസോർട്ടുകളിൽ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അതിരപ്പിള്ളിയിൽ റിസോർട്ടുകളിൽ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയ പ്രതിയെ പിടികൂടി. ‘വെറ്റിലപ്പാറ സ്വദേശി മേച്ചേരി വീട്ടിൽ ബിജു (47) ആണ് പിടിയിലായത്. അതിരപ്പിള്ളി കണ്ണംകുഴിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ സൈറ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഗ്രീൻ സൈറ്റ് റിസോർട്ടിലെ ജോലിക്കാരനായ വെറ്റിലപ്പാറ സ്വദേശി മേച്ചേരി വീട്ടിൽ ബിജുവിൽ  നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച മൂന്ന് ഒരു ലിറ്റർ കുപ്പികളിലായി സീൽ പൊട്ടിക്കാത്ത മുന്ന് ലിറ്റർ മദ്യവും ഒരു ലിറ്റർ കുപ്പിയിൽ 0.800 ലിറ്റർ മദ്യവും ആകെ 3.800 ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു.

ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മനീഷ് പൗലോസ്, എസ് ഐ മാർട്ടിൻ, എഎസ്ഐമാരായ ഷിജു, ഷാജു, സിപിഒ മാരായ വിപിൻ, സഹദേവൻ, ശ്രീകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Recent News

Advertisement
WhiteswanTV Footer