തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് ശക്തിക്ഷയമുണ്ടാക്കിയ കെ.കരുണാകരന്റെയും കെ. മുരളീധരന്റെയും നേതൃത്വത്തിലുള്ള ഡി. ഐ. സി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തെ 2005-ല്‍ ഞാന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ അനുനയപൂര്‍വ്വം തടയാന്‍ കഴിയുമായിരുന്നു.
കെ. കരുണാകരന്റെ 15ാം ചരമവാര്‍ഷികദിനം ആചരിക്കുമ്പോള്‍ അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓര്‍ക്കേണ്ടി വരുന്നു.
2001 ന് മുമ്പ് കെ.കരുണാകരനുംഎ.കെ. ആന്റണിക്കും ഞാന്‍ ഒരു പോലെ വിശ്വസ്തനായിരുന്നതിനാല്‍ മിക്ക പ്രശ്‌നങ്ങളും ഒരു മദ്ധ്യസ്ഥനെ പോലെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു.
പിന്നീട് കരുണാകരനെയും ആന്റണിയേയും അകറ്റിയത് രണ്ടു ഗ്രൂപ്പിലെയും തീവ്രവാദികളാണ്. ഒടുവില്‍ ഇവര്‍ രണ്ടു നേതാക്കളെയും പിന്നില്‍ നിന്നും കുത്തി.
ഡി. ഐ.സി യില്‍ ചേര്‍ന്ന ഭൂരിപക്ഷം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നില്ല. വന്നവരെ വേണ്ട വിധം പരിഗണിക്കാത്തതിനാല്‍ ചിലര്‍ മറ്റു കക്ഷികളില്‍ ചേരുകയും പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.






