Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ് ദേവരകൊണ്ടദില്‍ രാജുരവി കിരണ്‍ കോല കൂട്ടുകെട്ടില്‍ ‘റൗഡി ജനാര്‍ദന’ ടൈറ്റില്‍ ഗ്ലിംപ്സ് പുറത്തിറങ്ങി ചിത്രം ഡിസംബര്‍ 2026ല്‍ തിയേറ്ററുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രശസ്ത പ്രൊഡക്ഷന്‍ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ കീഴില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റൗഡി ജനാര്‍ദന.

ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ചിത്രം രാജ വാരു റാണി ഗാരു സംവിധാനം ചെയ്ത രവി കിരണ്‍ കോല സംവിധാനം ചെയ്യുന്നു.

ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്‌സും ഇന്ന് ഹൈദരാബാദില്‍ നടന്ന ഗംഭീര ചടങ്ങില്‍ പുറത്തിറങ്ങി. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷന്‍ ഡ്രാമയായാണ് അവതരിപ്പിക്കപ്പെടുന്നത്.

ഗ്ലിംപ്‌സ് പുറത്തിറങ്ങിയതോടെ റൗഡി ജനാര്‍ദന പ്രേക്ഷകരില്‍ ശക്തമായ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. രക്തത്തില്‍ കുതിര്‍ന്ന തീവ്ര ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന ഗ്ലിംപ്‌സ്, വിജയ് ദേവരകൊണ്ടയെ ഇതുവരെ കാണാത്തൊരു അവതാരത്തില്‍ അവതരിപ്പിക്കുന്നു.

പുതിയ സ്ലാങും വ്യത്യസ്തമായ ശരീരഭാഷയും കടുത്ത ആക്ഷന്‍ മുഹൂര്‍ത്തങ്ങളും ചേര്‍ന്ന് ‘ജനാര്‍ദന’ എന്ന പേരിന് പിന്നിലെ ശക്തി എന്തെന്ന ചോദ്യം ഉണര്‍ത്തുകയാണ് പ്രേക്ഷകര്‍ക്കിടയില്‍. കൈയില്‍ മാച്ചറ്റുമായി, രക്തക്കറകളോടെ എത്തുന്ന വിജയ് ദേവരകൊണ്ടയുടെ ഇന്റന്‍സ് സ്‌ക്രീന്‍ പ്രസന്‍സ് ഗ്ലിംപ്‌സിന്റെ ഹൈലൈറ്റാണ്.

ക്രിസ്റ്റോ സേവ്യറിന്റെ ശക്തമായ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്‌സിന് കൂടുതല്‍ തീവ്രത നല്‍കുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്.

കീര്‍ത്തി സുരേഷ് നായികയായി മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറില്‍ ലോകവ്യാപകമായി തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ബാനര്‍: ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ്, നിര്‍മ്മാതാക്കള്‍: ദില്‍ രാജു, ശിരീഷ്, കഥ & സംവിധാനം: രവി കിരണ്‍ കോല,ഛായാഗ്രഹണം: ആനന്ദ്.സി. ചന്ദ്രന്‍,സംഗീതം: ക്രിസ്റ്റോ സേവ്യര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍: ഡിനോ ശങ്കര്‍, അഡീഷണല്‍ സ്‌ക്രീന്‍പ്ലേ: ജനാര്‍ദന്‍ പാസുമര്‍ത്തി, മ്യൂസിക് : ടി സീരിസ്, ആക്ഷന്‍: സുപ്രീം സുന്ദര്‍,ആര്‍ട്ട് ഡയറക്ടര്‍: സത്യനാരായണ, പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer