കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ തെരെഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ അരങ്ങേറിയ ആക്രമണത്തിൽ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. എൽ.ഡി.എഫ്സ്ഥാ നാർത്ഥിക്ക് കെട്ടിവെക്കാൻ പണം നൽകിയ വ്യക്തിയുടെ വീട്ടിലേക്ക് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിയുകയും, ആക്രമിക്കുകയും ചെയത സംഭവത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതുപ്പാടി പെരുമ്പള്ളി അമ്പലപ്പടി സ്വദേശി എ പി ഷക്കീറാണ് പിടിയിലായത്. താമരശ്ശേരി പോലീസ് ആണ് ബാംഗ്ലൂരിൽ നിന്നും ഇയാളെ പിടികൂടിയത്. പുതുപ്പാടി മലപുറം മുതിരപറമ്പത്ത് സയ്യിദ് സെയ്‌ഫുദ്ദീൻ തങ്ങളുടെ വീടാണ് ലീഗ് പ്രവർത്തകർ ആക്രമിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്‌ക്കാനുളള പണം നൽകിയത് സയ്യിദ് സെയ്‌ഫുദ്ദീൻ തങ്ങളുടെ കുടുംബത്തിൽ നിന്നാണ്.




