Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചേർപ്പുങ്കൽ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് വ്യാഴാഴ്ച കൊടിയേറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പ്രശസ്തമായ ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് ഡിസംബർ 25 വ്യാഴാഴ്ച തുടക്കമാകും. പാതിരാ കുർബാനയ്ക്ക് ശേഷം വികാരി ഫാ. മാത്യു തെക്കേൽ തിരുനാൾ കൊടിയേറ്റ് നടത്തും. തുടർന്ന് പുലർച്ചെ 5:30, 6:45, 8:00 മണിക്ക് വിശുദ്ധ കുർബാനകൾ നടക്കും. ഡിസംബർ 25 മുതൽ 29 വരെ എല്ലാ ദിവസവും വൈകിട്ട് 7:30-ന് പ്രൊഫഷണൽ നാടകമേള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

തിരുനാൾ ദിനങ്ങളായ ഡിസംബർ 26-ന് വിശുദ്ധ കുർബാനയ്ക്ക് പുറമെ അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 5:00-ന് വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് കുർബാനയ്ക്ക് നേതൃത്വം നൽകും. 27-ന് വൈകിട്ട് 4:30-ന് മോൺ. ജോസഫ് കണിയോടിക്കലും 28-ന് രാവിലെ മോൺ. ജോസഫ് തടത്തിലും വൈകിട്ട് 3:00-ന് മോൺ. ജോസഫ് മലേപറമ്പിലും തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 28-ന് ശിശുക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ആശീർവാദവും ഉണ്ടായിരിക്കും.

തിരുനാളിന്റെ പ്രധാന ചടങ്ങുകൾ 30, 31 തീയതികളിലായി നടക്കും. 30-ന് വൈകിട്ട് ചെമ്പിളാവ് ഗ്രോട്ടോയിൽ നിന്നുള്ള ആഘോഷമായ പ്രദക്ഷിണവും 31-ന് ഉച്ചകഴിഞ്ഞ് 3:00-ന് തിരി വെഞ്ചരിപ്പും ഉണ്ണിമിശിഹായുടെ തിരുസ്വരൂപത്തിൽ നേർച്ച സമർപ്പണവും നടക്കും. പുതുവർഷപ്പിറവിയോടനുബന്ധിച്ച് 31-ന് അർദ്ധരാത്രി 12:00-ന് വർഷാരംഭ പ്രാർത്ഥനയും തുടർന്ന് ജനുവരി ഒന്നിന് പുലർച്ചെ 12:15-ന് ആഘോഷമായ കുർബാനയും നടക്കും.

ജനുവരി 1-ന് രാവിലെ 9:30-ന് ഫാ. തോമസ് തയ്യിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസയും ഫാ. ജോസഫ് ആലഞ്ചേരിയുടെ സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് പള്ളി മൈതാനിയിൽ പ്രദർശനവും പ്രസുദേന്തി സംഗമവും വൈകിട്ട് കെഴുവംകുളം കുരിശുപള്ളിയിൽ നിന്നുള്ള പ്രദക്ഷിണവും നടക്കും. ജനുവരി 2-ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കരുണയുടെ ജപമാല പ്രദക്ഷിണവും 3-ന് സെമിത്തേരി സന്ദർശനത്തോടെ തിരുനാൾ സമാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വികാരി ഫാ. മാത്യു തെക്കേൽ, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ജോസഫ് മൂക്കൻതോട്ടം, ട്രസ്റ്റിമാരായ ജോയ് കങ്ങഴക്കാട്ട്, തോമസ് ആരംപുളിക്കൽ, ജോസ് കോയിക്കൽ, ബെന്നി അട്ടങ്ങാട്ടിൽ, സെക്രട്ടറി ബേബിച്ചൻ കൊച്ചുപറമ്പിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer