തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ എട്ടാം വാർഡിൽ അണഞ്ഞു കിടന്നിരുന്ന തെരുവിളക്കുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള നടപടി ആരംഭിച്ചു. വാർഡ് മെമ്പർ മോനിഷ രജീഷ്യുടെ സാന്നിധ്യത്തിലാണ് വാർഡിലെ എല്ലാ തെരുവുകളിലുമുള്ള ലൈറ്റുകൾ പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തത്. മോനിഷ രജീഷിനോടൊപ്പം രജീഷ് നേതൃത്വം നൽകി.
രാത്രികാലങ്ങളിൽ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് തെരുവിളക്കുകൾ പൂർണമായി കത്തിക്കുന്നതെന്ന് മോനിഷ പറഞ്ഞു. വാർഡിന്റെ വികസനം ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി.










