തൃശ്ശൂർ: വള്ളുവനാടിന്റെ തനതായ പൈതൃക കലാരൂപമായ പൂതൻ തിറയെ ജനകീയമാക്കുന്നതിൽ നൽകിയ മികച്ച സംഭാവനകൾക്ക്, കേരള സർക്കാർ ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭ പുരസ്കാരം സുധി ഉണ്ണികൃഷ്ണന് ലഭിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാസമിതികളുടെ ഭാഗമായി പൂതൻ തിറയുടെ നൃത്തസൗന്ദര്യം അവതരിപ്പിക്കുകയും പൈതൃക പാരമ്പര്യം പുതുതലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്ത് സുധി ഉണ്ണികൃഷ്ണൻ ഈ നേട്ടം കൈവരിച്ചു.
നിലവിൽ യുവമോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഈ പുരസ്കാരം നാടിന്റെ അഭിമാനമായിട്ടാണ് കലാരസികർ കാണുന്നത്. ജനപൈതൃക കലാരംഗത്ത് സുധിയുടെ പ്രവർത്തനം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.






