കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബാലുശ്ശേരി ശ്രീ അയ്യപ്പ ഭജനമഠത്തിലെ 68-മത് അയ്യപ്പൻ വിളക്ക് മഹോത്സവും പ്രസാദ ഊട്ടും ഇന്ന് ശനിയാഴ്ച (2025 ഡിസംബർ 27 ന് ) നടക്കും.
രാവിലെ 11.30 മുതൽ 2 മണി വരെ പ്രസാദഊട്ട് തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് പാല കൊമ്പ് വരവ്, 3.30: പഞ്ചാരിമേളവും സന്നിധിയിൽ നടക്കും വൈകു 6 മണി: ഗജവീരൻ്റേയും , ചെണ്ടമേളത്തിൻ്റെയും , നാദസ്വരത്തിൻ്റെയും , വിഗ്രഹ കാവടിയാട്ടത്തിൻ്റേയും അകമ്പടിയോടെ ഉള്ള താലപ്പൊലി എഴുന്നള്ളത്ത് നാടിന്റെ വിവിധ ധിക്കിൽനിന്ന് നൂറുകണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ മഠത്തിൽ എത്തിച്ചേർന്ന ശേഷം രാത്രി 9.30 ന് റെഡ് ബീറ്റ്സ് കാലിക്കറ്റ് ന്റെ സൂപ്പർ ഹിറ്റ്ഗാനമേളയും നടക്കുന്നു.






