ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു.് ഡല്‍ഹിയിലും കനത്ത മൂടല്‍ മഞ്ഞ് തുടരുകയാണ്.
അതോടൊപ്പം വായു മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളില്‍ ആണ് വായു ഗുണനിലവാര സൂചിക.
ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് വായു ഗുണനിലവാര സൂചിക.
അതേസമയം, ശൈത്യ തരംഗം എത്തുന്നതോടെ ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം പിടിമുറുക്കും എന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.






