പത്തനംതിട്ട: ശബരിമലയില്‍ ഇക്കുറി റെക്കോര്‍ഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയര്‍ന്നു.
ഇതില്‍ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവര്‍ഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും വരുമാനം വര്‍ധിച്ചു.
ഇന്ന് ഉച്ച വരെ എത്തിയത് 30,56,871 പേര്‍. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയില്‍ 32,49,756 പേര്‍ എത്തി.






