ന്യൂജേഴ്സി: അമേരിക്കയിൽ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ന്യൂജേഴ്സിയിൽ അപകടമുണ്ടായത്. എൻസ്ട്രോം എഫ് 28 എ ഹെലികോപ്റ്ററും എൻസ്ട്രോം 280 സി ഹെലികോപ്റ്ററും തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. രണ്ടിലും പൈലറ്റുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇടിച്ചതിന് പിന്നാലെ ഒരു ഹെലികോപ്റ്റർ താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. താഴേക്ക് വീണ ഉടനെ ഹെലികോപ്ടറില്‍ തീപിടിച്ചു. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









