Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുത്: ആലപ്പുഴ ജില്ലാ കളക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുതെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ ഫെസ്ബുക്ക് പോസ്റ്റ്.

ജില്ലയുടെ പല പ്രദേശങ്ങളിലും പക്ഷിപ്പനി ബാധയെത്തുടർന്ന് ഹോട്ടലുകളിൽ കോഴിയിറച്ചിക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷനാണ് ഇന്ന് ( ചൊവ്വ) ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎച്ച്ആർഎയുടെ പ്രതിഷേധം.

ജില്ലയിലെ 1,500 ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. ഫ്രോസൺ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഹോട്ടൽ ഉടമകൾ കളക്ടറെ കണ്ടിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്നലെ മാത്രം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായിരുന്നു 24000 ത്തോളും വളർത്തി പക്ഷികളെയാണ് കള്ളിങ്ങിനു വിധേയമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix