ജയ്പൂർ: രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു.150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും ഒപ്പം പിടികൂടിയിട്ടുണ്ട്. ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു അമോണിയം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേന്ദ്ര, സുരേന്ദ്ര മോചി എന്നിവരാണ് പിടിയിലായത്. ഏതെങ്കിലും തരത്തില്‍ അധികൃതമായി ഖനനം നടത്താൻ കൊണ്ടുപോയതാണോ അമോണിയം നൈട്രേറ്റ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.






