Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇ ഡി റെയ്ഡിൽ 8. 80 കോടിയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി; സംഭവം ഡൽഹിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ ഇ ഡി നടത്തിയ പരിശോധനയിൽ 8. 80 കോടി രൂപയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി. 35 കോടി രൂപയുടെ സ്വത്ത് സംബന്ധിച്ച രേഖകളും കണ്ടെത്തി. സർവ്വപ്രിയ വിഹാറിലെ വീട്ടിൽ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും കണ്ടെത്തിയത്. അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലായിരുന്നു പരിശോധന. ഇന്ദർജീത് സിങ് യാദവ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നോട്ടുകെട്ടുകൾ എണ്ണുന്നത് തുടരുകയാണെന്ന് ഇഡി അറിയിച്ചു. എണ്ണിത്തീർത്ത കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ദർജീത് നിലവിൽ യുഎഇയിൽ ആണെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇ ഡി റെയ്ഡ് നടത്തിയത്. സാമ്പത്തിക തർക്കങ്ങൾ നിയമവിരുദ്ധമായി പരിഹരിക്കുന്നതിലൂടെ വൻ കമ്മീഷൻ സമ്പാദിക്കൽ, കൊള്ളയടിക്കൽ, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നിരവധി കേസുകൾ ഇന്ദർജീതിനെതിരെയുണ്ട്. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി 15 ലധികം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും ഇടയിലുള്ള വായ്പാ ഒത്തുതീർപ്പുകൾക്കായി യാദവ് ഒരു ഓൺലൈൻ പോർട്ടൽ പ്രവർത്തിപ്പിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

Advertisement
WhiteswanTV Footer