മലപ്പുറം: മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന,മകൻ മുഹമ്മദ് സിയാൻ എന്നിവരാണ് മരിച്ചത്.
സിബിനയും മൂന്നു മക്കളും ബന്ധുവുമടക്കം അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. അഞ്ചുപേരും അപകടത്തിൽപ്പെട്ടെങ്കിലും നാട്ടുകാരുടെ സംയോജിത ഇടപെടൽ മൂലം മൂന്നുപേരെ രക്ഷപ്പെടുത്തി. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.










